പ്രതിക്കെതിരെ കഞ്ചാവും എംഡിഎംഎയും കടത്തിയതിന് നേരത്തെ കാസര്‍കോട് എക്‌സൈസില്‍ കേസ് ഉണ്ട്. കാസര്‍കോട്ട് ജ്വല്ലറി ജീവനക്കാരെ കൂട്ടുപിടിച്ചു ജ്വല്ലറിയില്‍ മോഷണം നടത്തി ആ പണം മയക്കു മരുന്ന് വാങ്ങാന്‍ ഉപയോഗിച്ച കേസ് പ്രതിക്കെതിരെ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ നിലവില്‍ കേസുണ്ട്. പ്രതിയില്‍ നിന്ന് കത്തി കൂടി കണ്ടെത്തി.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ തിരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ കാസര്‍കോട് സി.ഐ അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, രഞ്ജിത്ത്, ചന്ദ്രന്‍, പോലീസുകാരായ മധു, ജെയിംസ്, സജിത്ത് ഡ്രൈവര്‍ ഉണ്ണി, ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായയ ശിവകുമാര്‍, ഷജീഷ് എന്നിവരും ഉണ്ടായിരുന്നു.
0 Comments