NEWS UPDATE

6/recent/ticker-posts

എൻ.എഫ്.പി. ഇ. അഖിലേന്ത്യാ പ്രസിഡന്റ്‌ രാജേന്ദ്രന് സ്വീകരണവും പുസ്തക പ്രകാശനവും

കാഞ്ഞങ്ങാട്: സർവീസിൽ നിന്നും വിരമിച്ച എൻ.എഫ്.പി. ഇ. അഖിലേന്ത്യാ പ്രസിഡന്റ്‌ പി.വി. രാജേന്ദ്രന് സ്വീകരണം നല്‍കി. കേന്ദ്ര ജീവനക്കാരുടെയും കമ്പിത്തപാൽ ജീവനക്കാരുടെയും നേതാവായിരിക്കെ അന്തരിച്ച എം.കൃഷ്ണന്‍റെ സംഭാവനകൾ അടയാളപ്പെടുത്തി കോൺഫഡറേഷൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ജില്ലാ തല പ്രകാശനവും ഇതേവേദിയില്‍ നടന്നു.[www.malabarflash.com]

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി മുൻ എം. പി. പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ.കെ. മോഹനന് പുസ്തകം നൽകി പ്രകാശനം ചെയ്തു. കെ. ഹരി അധ്യക്ഷനായി.

പി.വി.ശരത്, കെ.പി.പ്രേമകുമാർ , കാറ്റാടി കുമാരൻ, കെ. പി. ഗംഗാധരൻ , കെ. വി. രാജേഷ്,കെ. അരവിന്ദൻ, എം. കുമാരൻ നമ്പ്യാർ , കെ.രാഘവൻ, സന്തോഷ്‌ മാധവൻ, എ ഗോപിനാഥ് , ടി. കെ ഗംഗാധരൻ, വിശ്വനാഥ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments