NEWS UPDATE

6/recent/ticker-posts

പ്രിയദർശിനി കുശാൽ നഗർ നാട്ടു കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:  കനത്ത മഴയും മറ്റു പ്രയാസങ്ങൾക്കുമിടെ ജനങ്ങളും സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെ പറ്റിയും മറ്റും ബോധവത്ക്കരിക്കുന്നതിനായി പ്രിയദർശിനി ക്ലബ് കുശാൽ നഗർ നാട്ടു കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലർ ആയിഷ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ചടങ്ങിൽ കുശാൽ നഗറിലെയും പരിസര പ്രദേശങ്ങളിലെയും പാവങ്ങൾക്കായി പ്രിയദർശിനി ക്ലബ് ഏർപ്പെടുത്തിയ രാജീവ്ജി ബെനവലന്റ് ഫണ്ടിന്റെ വിതരണോദ്ഘാടനവും, ജൂഡോ 40 കിലോ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ ധനുഷ്, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുഞ്ഞിരാമൻ തുടങ്ങിയവർക്കുള്ള ജ്ഞാപകക്കുറിപ്പ് സമ്മാനിക്കലും പദ്മരാജൻ ഐങ്ങോത്ത് നിർവഹിച്ചു.

ക്ലബ് പ്രസിഡന്റ് സുകുമാരൻ അധ്യക്ഷനായ പരിപാടിയിൽ വാർഡ് കൗൺസിലർ ആയിഷ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്ത്, ക്ലബ് രക്ഷാധികാരി വേണു, ശിഹാബ് കാർഗിൽ, വിനീത് എഛ് ആർ, രതീഷ്, പഴയകാല കോൺഗ്രസ് നേതാക്കളായ കുഞ്ഞിരാമൻ പി വി, കരുണാകരേട്ടൻ ആർട്സ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി തസ്രീന സ്വാഗതവും, സനോജ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments