NEWS UPDATE

6/recent/ticker-posts

ഇൻഫോപാർക്ക് പരിസരത്ത് ലഹരി വിൽപന; കായിക അധ്യാപികയടക്കം മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ഇൻഫോപാർക്ക് പ്രദേശത്ത് ലഹരിമരുന്ന് വിൽപന നടത്തിയ മൂന്ന് പേർ പോലീസ് പിടിയിൽ. വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്. കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട സംഘമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.[www.malabarflash.com]

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പോലീസിന്റെയും പിടിയിലായത്.

ഇവരുടെ ഇടപാടുളിൽ സംശയം തോന്നിയ പോലീസ് സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ പിടികൊടുക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. 

അടുപ്പക്കാർക്കു മാത്രം രഹസ്യമായി ലഹരി വിറ്റിരുന്ന ഇവർ ബെംഗളുരുവിൽനിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments