ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് സി.എച്ച്.രാഘവൻ അധ്യക്ഷനായി.
പി. വി. കുമാരൻ, അഡ്വ. പി. ശേഖരൻ, ഗോപാലൻ, കൃഷ്ണൻ, പി.വി. കമലാക്ഷൻ, പി. ലീല, പി. വി. വെള്ളച്ചി എന്നിവരെ ആദരിച്ചു.
സുനിഷ് പൂജാരി, കുഞ്ഞിക്കണ്ണൻ ആയത്താർ, ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കൊപ്പൽ പ്രഭാകരൻ, ടി. വി. കുഞ്ഞിരാമൻ, അനിൽ കപ്പണക്കാൽ, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രൻ, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണൻ, പ്രാദേശിക സമിതി സെക്രട്ടറി കെ.വി. കുഞ്ഞപ്പു, വൈസ് പ്രസിഡന്റ് പി.വി.മനോജ്, ക്ഷേത്ര മാതൃ സമിതി വൈസ് പ്രസിഡന്റ് വിനയ വേണുഗോപാലൻ, കീഴൂർമൊട്ട തീയ്യ സമുദായ ശ്മശാന കമ്മിറ്റി പ്രസിഡന്റ് ടി.കണ്ണൻ, പ്രാദേശിക മാതൃസമിതി സെക്രട്ടറി പുഷ്പ ദേവദാസ്, പി. ശേഖരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രാദേശിക സമിതി കുടുംബ സംഗമവും കലാ പരിപാടികളും ഉണ്ടായിരുന്നു.
0 Comments