ഡറാഡൂൺ: ഭാര്യ മകനെ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭർത്താവ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂർ സ്വദേശിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഭാര്യ തന്റെ ആദ്യ ഭർത്താവിലുള്ള മകനെ വിവാഹം ചെയ്തുവെന്നാണ് ഇന്ദ്രറാം എന്ന മധ്യവയസ്‌കൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.[www.malabarflash.com]
ബബ്ലി എന്ന യുവതിയുമായി പതിനൊന്ന് വർഷമായി താൻ വിവാഹിതനായിരുന്നുവെന്ന് ഇന്ദ്രറാം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ ഭർത്താവിൽ നിന്ന് ബബ്ലിക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഇന്ദ്രറാമിനെ വിവാഹം കഴിച്ചതോടെ ബബ്ലി മക്കളെ ഉപേക്ഷിച്ചു. ഇന്ദ്രറാമിനും ബാബ്ലിക്കും മൂന്ന് കുട്ടികളുണ്ട്.
അടുത്തിടയായി ബബ്ലിയുടെ ആദ്യ വിവാഹത്തിലെ മകൻ അവരെ ഇടക്കിടെ കാണാനെത്താറുണ്ടായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായെന്നും വീട്ടിൽ നിന്ന് 20,000 രൂപ എടുത്ത് യുവതി പോയെന്നും ഇയാൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
0 Comments