NEWS UPDATE

6/recent/ticker-posts

മരിക്കാന്‍ തീരുമാനിച്ച് ബന്ധുവിന് വാട്സാപ്പ് സന്ദേശം; തീപിടിച്ച കാറില്‍ യുവദമ്പതിമാര്‍ മരിച്ചനിലയില്‍

ബെംഗളൂരു: ഉഡുപ്പിയിലെ ബ്രഹ്മവാരയ്ക്കടുത്ത് മംദാര്‍ത്തി ഹെഗ്ഗുഞ്‌ജെയില്‍ തീപിടിച്ച കാറില്‍ ബെംഗളൂരു സ്വദേശികളായ യുവദമ്പതിമാരെ വെന്തുമരിച്ചനിലയില്‍ കണ്ടെത്തി. ആര്‍.ടി. നഗര്‍ സ്വദേശി യശ്വന്ത് യാദവ് (23), ഭാര്യ ജ്യോതി (23) എന്നിവരാണ് മരിച്ചത്.[www.malabarflash.com] 

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാര്‍ കത്തിയമരുന്നതുകണ്ട നാട്ടുകാര്‍ ഓടിക്കൂടി തീകെടുത്തുകയായിരുന്നു. ബ്രഹ്മവാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

മൂന്നുദിവസം മുമ്പാണ് ദമ്പതിമാരെ കാണാതായത്. ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് ഉഡുപ്പിയിലെത്തിയതെന്ന് പറയുന്നു. ഇരുവരും കാറിനകത്ത് തീകൊളുത്തി ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ജീവനൊടുക്കാന്‍ തീരുമാനിച്ച് യശ്വന്ത് യാദവ് അടുത്ത ബന്ധുവിനയച്ച വാട്സാപ്പ് സന്ദേശം പോലീസിന് ലഭിച്ചു.

Post a Comment

0 Comments