ബഷീറിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും അമ്മായി ഉണ്ടോ എന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് ചോദിക്കുകയും വീട്ടിനകത്ത് ഉണ്ട് എന്ന് പറഞ്ഞ് സ്ത്രീ അകത്തേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിന്നില്‍ വന്ന് സ്ത്രീയെ കത്തി കാണിച്ച് മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഊരി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വെപ്രാളത്തില്‍ സ്ത്രീ കയ്യില്‍ അണിഞ്ഞിരുന്ന വള വലിച്ചെറിയുകയായിരുന്നു. ഇതിനിടെ വീട്ടിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന ബഷീറിന്റെ മകന്‍ പള്ളിക്ക് പോകാന്‍ താഴെ ഇറങ്ങിവരുന്നത് കണ്ട കവര്‍ച്ചാ സംഘം സ്ത്രീ വലിച്ചെറിഞ്ഞ വളയുമായി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
0 Comments