NEWS UPDATE

6/recent/ticker-posts

മാസപ്പിറവി കണ്ടു; വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്ന്; ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച

കോഴിക്കോട്: ദുല്‍ഖഅദ് 29 (ജൂണ്‍ 30 വ്യാഴം)ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്ന് വെള്ളിയാഴ്ചയും ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ചയുമായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. അറഫ ദിനം ജൂലൈ ഒൻപത് ശനിയാഴ്ചയായിരിക്കും.[www.malabarflash.com]


ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മാസപ്പിറവി ദൃശ്യമായിരുന്നു. അതനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂലൈ ഒൻപതിനും അറഫ ദിനം എട്ടിന് വെള്ളിയാഴ്ചയുമാണ്.

Post a Comment

0 Comments