NEWS UPDATE

6/recent/ticker-posts

കപ്പല്‍ വഴിയുള്ള ഹാജിമാരുടെ സംഘമെത്തി; സുഡാനില്‍ നിന്നും 1,348 പേര്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി കപ്പല്‍ മാര്‍ഗ്ഗമുള്ള ഹാജിമാരുടെ സംഘം പുണ്യ ഭൂമിയിലെത്തി. സുഡാനില്‍ നിന്നും 1,348 പേരുമായി ‘അമാന’ എന്ന കപ്പലാണ് ജിദ്ദ ഇസ്ലാമിക് തുറമുഖത്തെത്തിയത്. ഹാജിമാരെ തുറമുഖ ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ മജീദ് ബിന്‍ റാഫിദ് അല്‍-അര്‍ക്കോബിയും സംഘവും ചേര്‍ന്ന് സുവനീറുകളും പൂച്ചെണ്ടുകളും നല്‍കി സ്വീകരിച്ചു.[www.malabarflash.com]


ഹാജിമാരെ സ്വീകരിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് സ്വീകരിച്ചതായി തുറമുഖങ്ങളുടെ ചുമതലയുള്ള ജനറല്‍ അതോറിറ്റി ‘മവാനി’ അറിയിച്ചു. തീര്‍ത്ഥാടകരുടെ ലഗേജ് സ്വീകരിക്കുന്നതിനും പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും പുണ്യ സ്ഥലങ്ങളിലെത്തിക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് മെഡിക്കല്‍ ഡിസ്‌പെന്‍സറി, തുടര്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിന് ആധുനിക രീതിയില്‍ സജ്ജീകരിച്ച ആംബുലന്‍സുകള്‍ എന്നിവയും തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ബസുകളാണ് ഈ വര്‍ഷം യാത്രക്കായി ഉപയോഗിക്കുന്നത്.

Post a Comment

0 Comments