അന്വേഷണ സംഘത്തിന്റെ വിശദീകരണവും കേസിന്റെ സാഹചര്യവും കണക്കിലെടുത്ത് സമയം നീട്ടി നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയാണെന്നു ഹൈക്കോടതി പറഞ്ഞു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും വിധിയില്‍ പറയുന്നു.
നടിയെ ആക്രമിച്ചു പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിനു ലഭിച്ചെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് തുടരന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ മേയ് 30 വരെ സമയം നീട്ടി. എന്നിട്ടും അന്വേഷണം പൂര്‍ത്തിയായില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.
ഹര്‍ജി പരിഗണിക്കവെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. രണ്ടു മൊബൈലുകള്കൂടി കണ്ടെടുക്കണം, കുറച്ചു സാക്ഷികളെക്കൂടി ചോദ്യം ചെയ്യണം, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം. ആറ് ശബ്ദ സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വലിയ തോതില്‍ രേഖകള്‍ പരിശോധിക്കാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘം മൊബൈലിലെ സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ അന്വേഷിക്കുന്നുവെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനാ ഫലം അന്വേഷണസംഘം തന്നെ വൈകിപ്പിക്കുകയാണ്. ഫോറന്‍സിക് പരിശോധനാ വിഭാഗം പോലീസിന്റെ ഭാഗമാണ്.
ഫോണുകളിലെ വിവരങ്ങളെല്ലാം ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. മൊബൈലുകള്‍ കണ്ടെടുക്കണമെന്ന ആവശ്യം ഇതിനാല്‍ അപ്രസക്തം. കോടതിയിലുള്ള മെമ്മറി കാര്‍ഡിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാകില്ല. അന്വേഷണത്തിനുള്ള ഉത്തരവാദിത്വം കോടതിക്കാണ്. കോടതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയിരുന്നു.

0 Comments