ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. ദ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തങ്ങൾ പ്രണയത്തിലായെന്നും വിവാഹം കഴിഞ്ഞെന്നും ഹർജിക്കാർ പറഞ്ഞു. 2022 ജൂൺ 8 ന് മുസ്ലീം ആചാര പ്രകാരമാണ് വിവാഹം നടന്നത്. ശരിഅത്ത് നിയമത്തിൽ ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഹർജിക്കാരായ ദമ്പതികൾ വാദിച്ചു.
പ്രായപൂർത്തിയായ ഒരു മുസ്ലീം ആൺകുട്ടിയോ മുസ്ലീം പെൺകുട്ടിയോ തനിക്ക് ഇഷ്ടമുള്ള ആരെയെങ്കിലും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും രക്ഷകർത്താക്കൾക്ക് ഇടപെടാൻ അവകാശമില്ലെന്നും അവർ വാദിച്ചു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ദമ്പതികൾ പത്താൻകോട്ട് സീനിയർ പോലീസ് സൂപ്രണ്ടിന് (എസ്എസ്പി) നിവേദനം നൽകിയിരുന്നു.
ഒരു മുസ്ലീം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് മുസ്ലീം വ്യക്തിനിയമമാണെന്ന് നിയമം. സർ ദിൻഷാ ഫർദുൻജി മുല്ലയുടെ 'പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തിലെ ആർട്ടിക്കിൾ 195 പ്രകാരം, 16 വയസ്സിന് മുകളിലുള്ള മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹക്കരാറിൽ ഏർപ്പെടാൻ യോഗ്യതയുണ്ട്. പുരുഷന് 21 വയസ്സിന് മുകളിലാണെന്ന് വ്യക്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ രണ്ട് ഹർജിക്കാർക്കും മുസ്ലീം വ്യക്തിനിയമ പ്രകാരം വിവാഹിതരാകാനുള്ള പ്രായമുണ്ട്- ജസ്റ്റിസ് ബേദി പറഞ്ഞു,
ഹരജിക്കാരുടെ ആശങ്കകളിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്നും ഹർജിക്കാരുടെ തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പത്താൻകോട്ട് എസ്എസ്പിക്ക് നിർദ്ദേശം നൽകി. ഹരജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാൽ, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവരുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

0 Comments