കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം 23 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി നിഷാദ് (39 ) ആണ് പിടിയിലായത്.[www.malabarflash.com]
497 ഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്പികളാണ് നിഷാദ് കടത്താൻ ശ്രമിച്ചത്. നാല് സ്വർണ്ണ കമ്പികൾ നോൺ സ്റ്റിക് കുക്കറിൻ്റെ കൈ പിടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
0 Comments