NEWS UPDATE

6/recent/ticker-posts

പാറ ഫ്രണ്ട്സ് ക്ലബിൻ്റെ 29 മത് വാർഷിക ആഘോഷം ഉത്രാട നാളിൽ

ഉദുമ: പാറ ഫ്രണ്ട്സ് ക്ലബിൻ്റെ 29 മത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ ഉത്രാട ദിവസം ആഘോഷിക്കും.[www.malabarflash.com]


ഉത്രാട ദിവസം രാവിലെ മുതൽ കുട്ടികൾക്കുള്ള പരിപാടികൾ, തുടർന്ന് ഉച്ചക്ക് ശേഷം മുതിർന്നവർക്കുള്ള പുതുമയാർന്ന മത്സര പരിപാടികൾ സംഘടിപ്പിക്കും, പൂക്കള മത്സരം, പാചക മത്സരം എന്നിവ വീട് അടിസ്ഥാനത്തിൽ നടത്തപ്പെടും.  

പരിപാടിയുടെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപികരിച്ചു. 
ഗോപാലൻ ബി  കെ (ചെയർമാൻ),  ഭാസ്കരൻ പി കെ, സരോജിനി കെ കെ (വൈസ് ചെയർമാൻ), മനോജ് കുമാർ (ജനറൽ കൺവീനർ), രമേശൻ പാറ, ദീപ കൃഷ്ണൻ (ജോ: കൺവീനർ). മധു പാറ (ട്രഷറർ)

യോഗത്തിൽ ക്ലബ് പ്രസിഡണ്ട് ബീ രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു, കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. 

Post a Comment

0 Comments