NEWS UPDATE

6/recent/ticker-posts

ഗുരുവായൂരിലെ മഹീന്ദ്ര ഥാറിന് പുനര്‍ലേലത്തില്‍ 43 ലക്ഷം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന് പുനര്‍ലേലത്തില്‍ 43 ലക്ഷം. വിഘ്നേഷ് വിജയകുമാര്‍ ആണ് ഥാര്‍ ലേലം കൊണ്ടത്. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ പ്രചാരണം നല്‍കിയിരുന്നു. അതുകൊണ്ട് കൂടുതല്‍ ആളുകളും എത്തി. 
43 ലക്ഷത്തിന് പുറമേ ജിഎസ്ടിയും അടക്കണം.[www.malabarflash.com]

കഴിഞ്ഞ ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കിയതാണ് വാഹനം. 15.10 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അമല്‍ മുഹമ്മദ് ലേലം കൊണ്ട വാഹനമാണ് പുനര്‍ ലേലത്തില്‍ 43 ലക്ഷം ലഭിച്ചത്. അമല്‍ മുഹമ്മദിന്റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു. അന്ന് ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രമായിരുന്നു.

വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. പിന്നീട് പുനര്‍ലേലം നടത്തന്‍ ഉത്തരവിടുകയായിരുന്നു. ഇത് ദേവസ്വം ഭരണസമിതി യോഗം അംഗീകരിക്കുകയായിരുന്നു. 

40000 രൂപയാണ് നിരതദ്രവ്യം. ലേലത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നിരതദ്രവ്യം അടക്കണം. ലേലം വിളിച്ചെടുക്കുന്ന വ്യക്തിക്ക് വാഹനം നല്‍കും.

Post a Comment

0 Comments