NEWS UPDATE

6/recent/ticker-posts

വീട്ടിൽനിന്ന്​ 52 പവൻ സ്വർണാഭരണം മോഷ്ടിച്ച്​ വിറ്റ ഒൻപതാം ക്ലാസുകാരൻ പിടിയിൽ

ചെന്നൈ: മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന്​ 52 പവൻ സ്വർണാഭരണം മോഷ്ടിച്ച്​ വിൽപന നടത്തിയ ഒൻപതാം ക്ലാസുകാരനെ പോലീസ്​ കസ്റ്റഡിയിലെടുത്തു. മധുര നാഗമലൈ പുതുക്കോട്ടയിലെ ഹോട്ടലുടമയുടെ മകനാണ്​ പ്രതി.[www.malabarflash.com]


വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 52 പവൻ സ്വർണാഭരണം കാണാതായതിനെ തുടർന്ന്​ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും പോലീസ്​ ചോദ്യം ചെയ്തു. തുടർന്നാണ് 13കാരനായ മകനാണ്​ പ്രതിയെന്ന്​ തെളിഞ്ഞത്.

സ്കൂളിലെ സഹപാഠിയുടെ സഹായത്തോടെ സ്വർണം വിറ്റത്​. ഓൺലൈൻ ഗെയിമുകളിൽ ഹരംകയറി പണം തുലച്ചതായും കൂട്ടുകാരുമൊത്ത്​ വിവിധയിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ്​ ചോദ്യം ​ചെയ്യലിൽ സമ്മതിച്ചു. മറ്റു രണ്ടുപേരെ കൂടി പോലീസ്​ കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments