NEWS UPDATE

6/recent/ticker-posts

തമിഴ്നാട്ടിൽ 600ഓളം മൊബൈൽ ടവറുകൾ മോഷണം പോയി

ചെന്നൈ: തമിഴ്​നാട്ടിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ച 600ഓളം പ്രവർത്തനരഹിതമായ മൊബൈൽഫോൺ ടവറുകൾ കാണാതായെന്ന്​ പോലീസിൽ പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ടി.എൽ ഇൻഫ്രാസ്​ട്രക്​ച്ചർ ലിമിറ്റഡ്​ എന്ന കമ്പനിയാണ്​ പരാതി നൽകിയത്​.[www.malabarflash.com]


കമ്പനി സംസ്ഥാനത്തുടനീളം ആറായിരത്തിലധികം ടവറുകളാണ്​ സ്ഥാപിച്ചിരുന്നത്​. 2018 മുതൽ നഷ്ടംമൂലം കമ്പനി സേവനം അവസാനിപ്പിച്ചിരുന്നു. ഇതോടെ ടവറുകളും പ്രവർത്തനരഹിതമായി.

കോവിഡ്​ ലോക്​ഡൗൺ സമയത്ത്​ മോഷ്ടാക്കൾ ടവറുകൾ അഴിച്ചുമാറ്റി കൊണ്ടുപോയതായാണ്​ കണ്ടെത്തൽ. ഒരു ടവറിന്​ 32 ലക്ഷം രൂപ വിലമതിക്കും.

Post a Comment

0 Comments