NEWS UPDATE

6/recent/ticker-posts

'മരിച്ചത് ചികിത്സ കിട്ടാതെ, ഖബറടക്കാന്‍ പോലും അഞ്ച് ദിവസത്തെ കാത്തിരിപ്പ്'; ലക്ഷദ്വീപിലെ ഭീതിതാവസ്ഥ പങ്കുവെച്ച് അയിഷ സുല്‍ത്താന

കൊച്ചി: ലക്ഷദ്വീപിലെ ദുരിതജീവിതത്തെകുറിച്ച് പങ്കുവെച്ച് അയിഷ സുല്‍ത്താന. ബെെക്ക് അപകടത്തിൽപെട്ട രണ്ട് ചെറുപ്പക്കാർക്കാർക്ക് ആശുപത്രിയുടെ അഭാവം മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും തുടർന്ന് ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവമാണ് അയിഷ പങ്കുവെക്കുന്നത്.[www.malabarflash.com]

നിങ്ങൾക്കിന്നൊരു കഥ പറഞ്ഞ് തരാം എന്ന വാചകത്തോടെയാണ് അയിഷയുടെ കുറിപ്പ് ആരംഭിക്കുന്നത്.'ആ പത്ത് ദ്വീപിലുമായി ഹോസ്പിറ്റൽ ഉള്ളത് പേരിന് മാത്രം, ഡോക്ടർമാറില്ല, നഴ്സുമ്മാരില്ല, മരുന്നുകളില്ല, ഗുളികൾ ഇല്ലാ, ഇൻജക്ക്‌ഷൻ ഇല്ലാ, എക്ക്യുപെൻസ് പോലുമില്ല, ആ നാട്ടിലെ ഒരാൾ മരിച്ചാൽ പോലുമുള്ള അവസ്ഥ ഇതാണെങ്കിൽ, ശത്രു രാജ്യം പോലും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ബോഡി വിട്ട് കൊടുക്കുമ്പോൾ തങ്ങളുടെ സഹോദരന്റെ മയ്യത്ത് കബറടക്കാൻ കിട്ടുന്നത് മരിച്ച് അഞ്ച് ദിവസമാകുമ്പോളാണ് അയിഷ കുറിക്കുന്നു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അയിഷയുടെ പ്രതികരണം.

ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
നിങ്ങൾക്കിന്നൊരു കഥ പറഞ്ഞ് തരാം... ഞങ്ങളുടെയൊക്കെ ജീവിതമാണ് നിങ്ങൾക്ക് മുന്നിലേക്ക് ഞാൻ കഥയായി അവതരിപ്പിക്കുന്നത് . കാരണം ഇത് ഞങ്ങളുടെ ജീവതമാണെന്ന് പറയുമ്പോൾ ചിലരിതിനെ പിച്ചി ചീന്തി വെണ്ണീർ ആക്കുന്ന തരത്തിൽ കമന്റുകൾ ഇടും, 

അതൊക്കെ വായിച്ചു തളർന്ന് പോകുന്നൊരു സമൂഹമുണ്ടെന്നും അവരിൽ ജീവനുണ്ടെന്നും അവരും നിങ്ങളുടെയൊക്കെ സഹോദരി സഹോദരൻമാരാണെന്നും ഇവിടെയുള്ള ചിലർ മറന്നുപോകുന്നു.

ഇനി ആ കഥയിലേക്ക് കടക്കാം :ഈ കഥ ആരംഭിക്കുന്നത് ഈ കഴിഞ ദിവസം ജൂൺ എട്ടാം തിയതി രാത്രി ഏതാണ്ട് 10.30 ആയിക്കാണും, അന്ന് ചെത്ത്ലാത്ത് ദ്വീപിലൊരു ബൈക്ക് ആക്‌സിഡന്റ് നടന്നു അതിൽ യാത്ര ചെയ്തിരുന്ന രണ്ട് ചെറുപ്പക്കാർക്കും വലിയ തോതിൽ തന്നെ പരിക്ക് പറ്റുകയും ചെയ്തു, നാട്ടുകാർ എല്ലാരും കൂടി ചേർന്ന് ആ രണ്ട് സഹോദരനെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, പരിക്ക് കണ്ട ഡോക്ടർ അപ്പോ തന്നെ കൊച്ചിയിലേക്ക് ഇവാകുവേഷൻ വേണമെന്ന് ആവശ്യപ്പെട്ടു, കാരണം ആ നാട്ടിലെ ഹോസ്പിറ്റലിൽ വേദന കുറയിക്കാനുള്ള ഒരു മരുന്നോ, ഇൻജക്ക്‌ക്ഷൻ പോലുമില്ല എന്നതാണ് സത്യം, രാത്രി ഇവാകുവേഷൻ നടത്താനുള്ള സംവിധാനവും ആ നാട്ടിൽ ഇല്ലാത്തത് കാരണം ആ രണ്ട് ചെറുപ്പകാരും വേദന സഹിച്ചു പിടിച്ച് പിടയുന്ന രംഗങ്ങൾ എന്റെ നാട്ടുകാർ നിറ കണ്ണോടെ നോക്കി നില്ക്കുന്ന നിസ്സഹായാവസ്‌ഥയാണ് ഉണ്ടായത്. 

പിറ്റേന്ന് അതായത് ഒമ്പതാം തിയതി രാവിലെ ഒമ്പത് മണിയോടെ ആ നാട്ടിലേക്ക് ഹെലികോപ്റ്റർ എത്തി ഇവരെ രണ്ടാളെയും കൊച്ചിലേക്ക് എത്തിക്കാൻ, അവരെയും കൊണ്ട് നേരെ പറന്നത് കവരത്തി ദ്വീപിലേക്കാണ് കാരണം ഹെലികോപ്റ്ററിലേക്ക് ഫ്യൂവൽ അടിക്കാൻ വേണ്ടി, കവരത്തി ദ്വീപിൽ എത്തിയപ്പോഴേക്കും രണ്ട് പേരിൽ ഒരാൾ മരണപെട്ടു, ആ മയ്യത്ത് കവരത്തി ദ്വീപിൽ ഇറക്കിട്ട് മറ്റേ സഹോദരനെയും കൊണ്ട് ഹെലികോപ്റ്റർ നേരെ കൊച്ചിയിൽ എത്തി അപ്പോഴേക്കും ഏതാണ്ട് സമയം ഉച്ചയ്ക്ക് രണ്ട് മണി ആയികാണും, കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ വളരെ സീരിയസ് ആണെന്നും പെട്ടെന്ന് മെഡിക്കൽ ട്രെസ്റ്റ് ഹോസ്പിറ്റലിലേക്ക് എത്തിക്കാനും പറഞ്ഞു, അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ആ സഹോദരനെ മെഡിക്കൽ ട്രസ്റ്റിൽ എത്തിച്ചു. 

ഡോക്ടർ ഹാറൂൺ ആണ് അറ്റൻഡ് ചെയ്തത്... ഇത്രയും വലിയൊരു ആക്‌സിഡന്റ് വളരെ ലേറ്റായിട്ട് എത്തിച്ചതിൽ ഹാറൂൺ ഡോക്ടർ ഞങ്ങളെ ഒരുപാട് വഴക്ക് പറഞ്ഞു, നിസാഹായരായ ഞങ്ങൾ എന്ത് ചെയ്യാനായിരുന്നു. അങ്ങനെ ഹാറൂൺ ഡോക്ടർ ആ സഹോദരനെ രക്ഷപ്പെടുത്തി അൽഹംദുലില്ലാഹ്, പക്ഷെ അപ്പോഴും മരിച്ചു പോയ സഹോദരന്റെ മയ്യത്ത് ഞങ്ങൾക്ക് വിട്ട് കിട്ടിയില്ലായിരുന്നു, പോസ്റ്റ്‌ മോർട്ടം ചെയ്യണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ എല്ലാരും പോസ്റ്റ്‌ മോർട്ടത്തിനുള്ള മയ്യത്ത് കൊച്ചിയിലേക്ക് ഇന്നെത്തിക്കും നാളെ എത്തിക്കും എന്നും പറഞ്ഞു കൊണ്ട് കാത്തിരിക്കയായിരുന്നു, 

എന്നാൽ ആ മയ്യത്ത് പോസ്റ്റ്‌മോർട്ടത്തിന് എത്തിയത് ഇന്നലെ ഉച്ചയോടെയാണ് അതായത് ഒമ്പത്താം തിയതി രാവിലെ 10.30 ന് മരിച്ച മയ്യത്ത് പോസ്റ്റ്‌മോർട്ടത്തിന് കൊച്ചിയിൽ എത്തിച്ചത് പതിമൂന്നാം തിയതി ഉച്ചയ്ക്കാണ് ഒന്നാലോചിച്ചു നോക്കണം മരിച്ച മയ്യത്ത് കബറക്കാൻ സാധിച്ചത് അഞ്ചാമത്തെ ദിവസമാണ്. അതിന് കാരണം ഒരൊറ്റ ഹെലികോപ്റ്ററേ ഉള്ളു പോലും, ഇവാകുവേഷൻ വേറെ ഉള്ളത് കൊണ്ട് അതിന് മുൻതൂക്കം നൽകിയത്ര,അത് ശെരിയാണ് രോഗികൾക്ക് മുൻതൂക്കം നൽകണം, എന്നാൽ എന്റെ ചോദ്യം ബാക്കിയുള്ള ഹെലികോപ്റ്റർ ഒക്കെ എവിടെ എന്നാണ്, ഇവിടെ ചിലർ ഗോരഗോരമായി പ്രസംഗിച്ചല്ലോ ലക്ഷദ്വീപിലേക്ക് വികസനമാണ് വരുന്നതെന്നും പറഞ്ഞ്, ഈ ഡിജിറ്റൽ ഇന്ത്യയിലെ ഞങ്ങൾ ഭാരതിയർക്ക് സംഭവിച്ച ദുരന്ത കഥയാണിത്. ഇതിനെ പറ്റി എന്താണ് പറയാനുള്ളത്? 

ആ പത്ത് ദ്വീപിലുമായി ഹോസ്പിറ്റൽ ഉള്ളത് പേരിന് മാത്രം, ഡോക്ടർമാറില്ല, നഴ്സുമ്മാരില്ല, മരുന്നുകളില്ല, ഗുളികൾ ഇല്ലാ, ഇൻജക്ക്‌ഷൻ ഇല്ലാ,എക്ക്യുപെൻസ് പോലുമില്ല, ആ നാട്ടിലെ ഒരാൾ മരിച്ചാൽ പോലുമുള്ള അവസ്ഥ ഇതാണെങ്കി. ശത്രു രാജ്യം പോലും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ബോഡി വിട്ട് കൊടുക്കുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരന്റെ മയ്യത്ത് കബറടക്കാൻ കിട്ടുന്നത് മരിച്ച് അഞ്ച് ദിവസമാകുമ്പോളാണ്.

ഒരു മാനിനെ കൊന്നാൽ കേസ് എടുക്കുന്ന ഈ രാജ്യത്തിൽ ലക്ഷദ്വീപിന്റെ ഹെൽത്ത് ഡിപ്പാർട്മെന്റ് ആ ജനങ്ങളോട് കാണിക്കുന്ന നെറികേടിനെ ചോദ്യം ചെയ്യാൻ ആരും ഇല്ലേ...? മനുഷ്യാവകാശ ലംഘനമാണിത്...ഒരു കൂട്ടം മനുഷ്യരെ ഒരുമിച്ചിട്ട് കൊല്ലാ കൊല ചെയ്യുന്നത് ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതിന്റെ അർത്ഥം നിങ്ങളിലെ മനുഷ്വത്വം മരവിച്ച് പോയി എന്നാണ്...കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന ഈ ദുരന്തം ഇനിയും തുടർന്ന് അനുഭവിക്കണം എന്നാണോ നിങ്ങൾ പറയുന്നത്? ഈ കടലിൽ ഇത്രയും ബുദ്ധിമുട്ടി യാത്ര ചെയ്ത് കൊണ്ട് ആ ജനങ്ങൾ കൊച്ചിയിലേക്ക് വരുന്നത് ഇവിടത്തെ തീയറ്ററിൽ സിനിമ കാണാൻ വേണ്ടിയല്ല... നല്ല ഹോസ്പിറ്റലിലെ ചികിത്സതേടിയാണ്...

ദ്വീപിലേക്ക് എല്ലാ ഫെസിലിറ്റിയോടും കൂടിയ ഹോസ്പിറ്റലുകളും ഡോക്ടർമ്മാരെയുമാണ് ആദ്യം വേണ്ടത്, അത് കൊണ്ട് എല്ലാവരും ഒറ്റ കെട്ടായി അതിന് വേണ്ടി ശ്രമിക്കാം...ഏഴല്ലാ പതിനായിരം കപ്പലുകൾ ആ നാട്ടിലേക്ക് വന്നാലും ഹോസ്പിറ്റലുകൾ വരാതെ ആ നാട്ടുകാരുടെ ദുരിതം മാറില്ല.

Post a Comment

0 Comments