ഉദ്ഘാടനത്തിന് മുമ്പായി നടാനുള്ള തൈകള്‍ വിവിധ വീടുകളിലെ കാരണവന്‍മാരില്‍ നിന്ന് പുതുതലമുറയിലെ കുട്ടികള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് തൈകള്‍ ജനപ്രതിനിധികളും കുട്ടികളും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഘോഷയാത്രയായി നടീല്‍ സ്ഥലമായ ആറാട്ട് കടവ് പാലത്തിനു സമീപമുള്ള തോട്ടിലേക്കെത്തിച്ചു.
മുള, മുണ്ട എന്നീ തൈകളാണ് പുഴ പുനരൂജ്ജീവന ഭാഗമായി ഇരുവശങ്ങളായി വെച്ചു പിടിപ്പിക്കുന്നത്.
കാസറകോട് ഡി.വൈ.എസ്.പി. പി ബാലകൃഷ്ണന്‍ നായര്‍ മുള തൈ വെച്ച് പുഴ പുനരൂജ്ജീവനത്തിന് തുടക്കം കുറിച്ചു. മരതൈ നടാന്‍ എളുപ്പമാണ് എന്നാല്‍ അത് പരിപാലിക്കലാണ് ഏറ്റവും പ്രധാനം എന്നും ഏത് പദ്ധതി വിജയിക്കണമെങ്കില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബാര തോട്-ബേക്കല്‍ പുഴ പുനരൂജ്ജീവന നീരൊഴുക്ക് പദ്ധതിയുടെ ഭാഗമായി നീരൊഴുക്കിനായി തോട് ശുചീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കുളള സാക്ഷ്യ പത്രം ചടങ്ങില്‍ വെച്ച് വിതതണം ചെയ്തു.
വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, പഞ്ചായത്തംഗം കസ്തൂരി ബാലന്‍, ദിവാകരന്‍ ആറാട്ടുകടവ്, വേണു പളളം, ജഗദീശന്‍ ആറാട്ടുകടവ്, അശോകന്‍ ആറാട്ടുകടവ് എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ നാണുകുട്ടന്‍ സ്വാഗതവും വി എ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മേല്‍ബാര മുതല്‍ ബേക്കല്‍ പുഴ വരെ ഘട്ടം ഘട്ടമായി തോട് വക്കില്‍ തൈ വെച്ച് പിടിപ്പിക്കും.
0 Comments