ഈമാസം 26ന് ചേർത്തല കാളികുളം അനന്തപുരം വീട്ടിൽ നവവധു ഹേനയാണ് (42) കൊല്ലപ്പെട്ടത്. കൊട്ടാരക്കര വെളിനല്ലൂർ പഞ്ചായത്ത് 12ാം വാർഡ് മേലേപ്പറമ്പിൽ അശ്വതി ഭവനിൽ പ്രേംകുമാറിന്‍റെയും ഇന്ദിരയുടെയും മകളാണ് ഹേന. കഴിഞ്ഞ ഒക്ടോബർ 25നായിരുന്നു ആയിരുന്നു വിവാഹം. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു ഹേനയെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 26ന് രാവിലെ 11.30ന് വീട്ടിലെ കുളിമുറിയിൽ വീണ് ബോധരഹിതയായെന്ന് അറിയിച്ച് അപ്പുക്കുട്ടനും സുഹൃത്തുക്കളും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന്, ചേർത്തല പോലീസും ഹേനയുടെ കുടുംബവും സ്ഥലത്തെത്തി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കൊല്ലത്തെ വീട്ടിൽ മൃതദേഹം സംസ്കരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവുകൾ കണ്ട് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ ചേർത്തല സി.ഐ ബി. വിനോദ്കുമാർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

തലക്കുള്ളിൽ 13 പരുക്കുൾപ്പെടെ ആകെ 28 പരിക്കുകൾ മൃതദേഹത്തിലുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാഴ്ച മുതൽ സംഭവസമയം വരെയുള്ളതാണ് ഈ മുറിവുകൾ. കഴുത്തിലും കവിളിലും വിരലുകൾ പതിഞ്ഞ പാടുമുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധൻ ഡോ. എൻ.കെ. ഉന്മേഷിന്‍റെ അഭിപ്രായം തേടിയശേഷം അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അപ്പുക്കുട്ടന്‍റെ സുഹൃത്ത് വാരനാട് സ്വദേശി ബൈജു, സഹോദരി ഉഷ എന്നിവരെയും കസ്റ്റഡിയിൽ എടുത്ത് മൂവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്.
0 Comments