ഹബീബ് എജ്യുകെയർ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ എംഎസ്എഫ് സംസ്ഥാന ട്രഷററും പികെ നവാസും ചേർന്ന് സ്വകാര്യ കമ്പനികൾക്ക് കൈമാറിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
എംഎസ്എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി സാമ്പത്തിക സഹായമെത്തിക്കുന്നതിനാണ് പദ്ധതി രൂപീകരിച്ചത്. സ്കോളർഷിപ്പിനായി ആറായിരത്തോളം വിദ്യാർത്ഥികൾ പേര് വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തി അപേക്ഷ നൽകി.
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി നടത്തിയ പരീശീലന പരിപാടിയിൽ മൂവായിരത്തോളം പേർ പങ്കെടുത്തിരുന്നു. പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന ഇരുപതോളം അർഹരായ വിദ്യാർത്ഥികൾക്ക് രണ്ട് കോടിയോളമായിരുന്നു എംഎസ്എഫ് പ്രഖ്യാപിച്ച സ്‌കോളർഷിപ്പ്. പരീക്ഷയ്ക്ക് പിന്നാലെ വിവാദങ്ങൾ ഉയർന്നു.

പരീക്ഷാ പേപ്പറിൽ ചോദ്യങ്ങൾക്ക് പുറമേ രണ്ട് വലിയ സ്വകാര്യ വിദ്യാഭ്യാസ കമ്പനികളുടെ പരസ്യമുണ്ടായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.പരീക്ഷ പൂർത്തിയായതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഫോൺ കോൾ ഓഫറുകളടക്കം നിരന്തരമെത്തി. ഇതോടെയാണ് രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പങ്കുവെക്കപ്പെട്ടിരുന്നോയെന്ന പരാതി ഉയർന്നത്.
0 Comments