ചിക്കമംഗളൂരു ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു കാക്കി നിക്കര്‍ കത്തിച്ചത്. ആര്‍എസ്എസ് ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നവെന്ന് ആരോപിച്ചായിരുന്നു എന്‍എസ്‌യുവിന്റെ പ്രതിഷേധം. മന്ത്രിയുടെ വീടാക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍, ബിജെപി പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് എന്‍എസ്‌യു നേതാക്കള്‍ ആരോപിച്ചു.
എന്‍എസ്‌യു നേതാക്കള്‍ മന്ത്രിയുടെ വീട് കത്തിക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ രംഗത്തെത്തി. തങ്ങള്‍ ഒരേയൊരു നിക്കറാണ് കത്തിച്ചതെന്നും ബിജെപിയാണ് വലിയ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ കാക്കി നിക്കര്‍ കത്തിക്കുന്ന സമര പരമ്പരയ്ക്ക് തങ്ങള്‍ തുടക്കമിടുകയാണെന്ന് സിദ്ദരാമയ്യ പ്രഖ്യാപിച്ചു.

ഇതിനെതിരെ അടിവസ്ത്രം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയച്ച് പ്രതിഷേധിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വീടുകള്‍ തോറും കയറി അടിവസ്ത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയക്കുമെന്നാണ് ബിജെപി അറിയിച്ചത്.
0 Comments