പുതിയ മോഡലിൻ്റെ ലോഞ്ചിന് മുന്നോടിയായി നിലവിലെ മോഡലുകൾക്ക് വിലകുറയുംനിലവിലുള്ള വിറ്റാര ബ്രെസയുടെ എല്ലാ മോഡലുകളും 17,500 രൂപ വരെ വില കുറവിൽ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,500 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിൽ ഉൾപ്പെടുന്നു.
മാരുതി വിറ്റാര ബ്രെസയുടെ അടിസ്ഥാന വേരിയന്റിന് 7.84 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് വേരിയന്റിന് 11.49 ലക്ഷം രൂപ വരെയാണ് വില. അതേസമയം ടൊയോട്ട അർബൻ ക്രൂയിസറിന് 10,000 രൂപയുടെ ലോയൽറ്റി അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ കോർപ്പറേറ്റ് ഇളവും ലഭിക്കും. എസ്‌യുവി മോഡൽ ലൈനപ്പ് നിലവിൽ 9.03 ലക്ഷം മുതൽ 11.73 ലക്ഷം രൂപ വരെയാണ്.
വമ്പിച്ച കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഗ്രേഡുകളുമായാണ് പുതിയ വിറ്റാര ബ്രെസ എത്തുന്നത്. പുതിയ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന് മോട്ടോർ 103 ബിഎച്ച്പി കരുത്തും 137 എൻഎം ടോർക്കും ഉണ്ട്. നിലവിലുള്ള നാല് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന് പകരം പുതിയ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനിലാണ് പുതിയ പതിപ്പ് പുറത്തിറങ്ങുക.
ടൊയോട്ടയുടെ പുതുക്കിയ അർബൻ ക്രൂയിസറിന് പുതിയ ബ്രെസയ്ക്ക് സമാനമായ ഡിസൈനും ഫീച്ചർ അപ്‌ഡേറ്റുകളും ഉണ്ടായിരിക്കും. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ഫോൺ ചാർജിംഗ്, സിം കണക്‌റ്റഡ് കാർ സ്യൂട്ട്, 360 ഡിഗ്രി ക്യാമറ, പുതിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എസ്‌യുവി എന്നീ ഫീച്ചറുകളോടെയാണ് വിറ്റാര ബ്രെസ പുറത്തിറങ്ങുക.

0 Comments