പിടിച്ചെടുത്തവയില്‍ 20 ഗ്രാം എംഡിഎംഎയും ലഹരി ഗുളികകളും വെടിമരുന്നുമുണ്ട്. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലും പോലീസും ചേര്‍ന്ന് കഴിഞ്ഞ രാത്രിയോടെ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പിടിക്കപ്പെട്ടവര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണെന്നാണ് പോലീസ് കരുതുന്നത്. ഏഴോളം മാരകായുധങ്ങളാണ് പിടിച്ചെടുത്തവയിലുള്ളത്. ക്വട്ടേഷന്‍ സംഘങ്ങള്‍ സാധാരണ കൈവശം വെക്കാറുള്ള മാരകായുധങ്ങളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

ഓടി രക്ഷപ്പെട്ടവരില്‍ ഒരാളായ രഞ്ജിത്ത് സംഘത്തിലെ പ്രധാനിയാണെന്ന് കരുതുന്നു. ഇയാളുടെ സഹായികളാണ് പിടിയിലായത്. ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, മഴു, സ്വര്‍ണം, പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
0 Comments