NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടന; പുരസ്കാര നേട്ടവുമായി ഡി.വൈ.എഫ്.ഐ

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി. ഒരുവർഷത്തിനിടെ 3,720 തവണയാണ് രക്തദാനം നടത്തിയത്. ഒരുവർഷം സംസ്ഥാനതലത്തിൽ ഏറ്റവുംകൂടുതൽ രക്തംദാനം ചെയ്ത സംഘടനകൾക്കു സർക്കാർ നൽകുന്ന പുരസ്കാരമാണ് ജില്ലാ കമ്മിറ്റിയെ തേടിയെത്തിയത്.[www.malabarflash.com]


കോവിഡ് കാലത്ത് രക്തം ലഭിക്കാതെ വന്നപ്പോഴാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രക്തദാനം നടത്തിയത്. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും മൂന്നുറോളം രക്തദാനം നടത്തി.

കൂടാതെ, എല്ലാദിവസവും ആലപ്പുഴ മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവം’ ഭക്ഷണവിതരണത്തിന്റെ ഭാഗമായി ദിവസവും 10 പേർ രക്തദാനം ചെയ്യുന്നുണ്ട്. തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽനിന്നു ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ആർ. രാഹുൽ, പ്രസിഡന്റ് ജയിംസ് ശാമുവേൽ, ട്രഷറർ രമ്യാ രമണൻ എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.

Post a Comment

0 Comments