കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 7.45ഓടെ ഭൂചലനം അനുഭവപ്പെട്ടു. പ്രത്യേക തരത്തിലുള്ള ശബ്ദത്തോടു കൂടി നാലു സെക്കന്റ് നീണ്ടു നിന്നു.[www.malabarflash.com]
വീടുകളിലെ ചെറിയ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും അനക്കമുണ്ടായി. കാലിലൂടെ വൈദ്യുത പ്രവാഹം പോലെ തരിപ്പുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ ഉള്ളതായി വിവരം ഇല്ല.
പാണത്തൂര്‍, പരിയാരം, കമ്മാട്ടി,നെല്ലിക്കുന്ന് ,റാണിപുരം , കര്‍ണ്ണാട അതിര്‍ത്തി പ്രദേശമായ കരിക്കെ, കൊന്നക്കാടും പരിസര പ്രദശമായ മുട്ടോംകടവ്,മാലോം, മൈക്കയം, വെങ്കല്ല്, വട്ടക്കയം ചെറുപുഴ , പാടിച്ചാല്‍,തയ്യേനി പ്രാപ്പൊയില്‍, എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. കഴിഞ്ഞ 25 നും പാണത്തൂരിലെ ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
0 Comments