NEWS UPDATE

6/recent/ticker-posts

എരോല്‍ പരുതാളി ഗുളികദേവസ്ഥാനം വക ഭൂമി പച്ചതുരുത്താക്കും

ഉദുമ: പ്രതിഭ ക്ലബ്ബ് എരോല്‍ അമ്പലത്തിങ്കാല്‍ നെഹ്റു യുവകേന്ദ്ര കാസര്‍കോടിന്റെ സഹകരണത്തോടെ അസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലോക പരിസ്ഥിതിദിനത്തില്‍ വൃക്ഷതൈ നട്ടുപിടിപ്പിക്കലും വിതരണവും, ക്വിസ് മത്സരവും നടത്തി.[www.malabarflash.com]

എരോല്‍ പരുതാളി ഗുളിക ദേവസ്ഥാനത്തിന്റ ഭൂമി പച്ചതുരുത്താക്കി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷതൈ നട്ടുപിടിപ്പിക്കലും, എരോല്‍ പ്രദേശത്തുള്ളവര്‍ക്ക് വൃക്ഷതൈ വിതരണവും നടത്തി. 

ഉദുമ ഗ്രാമപഞ്ചായത്ത് അംഗം സിന്ധുഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് രമേശന്‍ വടക്കേകര അധ്യക്ഷനായി.നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസര്‍ അഖില്‍.വി മുഖ്യാതിഥിയായി. ക്ലബ്ബ് മുന്‍ പ്രസിഡന്റ് അഡ്വ.സതീശന്‍, രക്ഷാധികാരി ബാലന്‍.കെ, വനിതാ കമ്മറ്റി സെക്രട്ടറി സൂര്യ.എസ്, എഡിസ് സെക്രട്ടറി പ്രിയ.വി തുടങ്ങിയവര്‍ സംസാരിച്ചു. ജയന്തി ടീച്ചര്‍ ഉദുമ പരിസ്ഥിതി ബോധവല്‍കരണ പ്രഭാഷണം നടത്തി. ക്ലബ്ബ് സെക്രട്ടറി ശശിധരന്‍ നാഗത്തിങ്കാല്‍ സ്വാഗതവും നെഹ്റു യുവകേന്ദ്ര നാഷണല്‍ യൂത്ത് വളണ്ടിയര്‍ സനുജ.പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments