NEWS UPDATE

6/recent/ticker-posts

എം.ഡി.എം.എയുമായി നാലു യുവാക്കൾ പിടിയിൽ

കണ്ണൂർ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാലു യുവാക്കൾ പിടിയിൽ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പരിയാരം സൂറൂർ മൻസിലിൽ കെ.പി. റഹൂഫ് (25), നരയൻപാറ പൊമ്മണിച്ചി ഹൗസിൽ പി. ഷമീർ (32), വെളിയമ്പ്രയിലെ പൂക്കുണ്ട് ഹൗസിൽ എം. സമീർ (32), പാലോട്ട് പള്ളിയിലെ എം.കെ ഹൗസിൽ എം.സി. റിസ്വാൻ (24) എന്നിവരെ കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ സിനു കൊയിലത്ത് അറസ്റ്റു ചെയ്തത്.[www.malabarflash.com]


ഇവരിൽനിന്ന് 12.0389 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ, ഇരിക്കൂർ, കണ്ണൂർ, ചാലോട് ഭാഗത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്നവരാണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് മംഗളൂരു വഴി രഹസ്യ വഴികളിലൂടെ എത്തിച്ച് സ്റ്റേഡിയം കോർണറിൽ ചെറുകിട വിൽപനക്കാർക്ക് നൽകിയ മയക്കുമരുന്നാണ് കണ്ടെത്തിയത്. അറസ്റ്റിലായവർ നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.

പ്രിവന്റിവ് ഓഫിസർമാരായ എം.കെ. സന്തോഷ്, എൻ.വി. പ്രവീൺ, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ പി.പി. രജിരാഗ്, പി. ജലീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുഹൈൽ, രജിത്ത് കുമാർ, സജിത്ത്, അനീഷ്, നിഖിൽ, ഇ.സി.സി അംഗങ്ങളായ സനേലേഷ്, സുഹിഷ്, ഡ്രൈവർ ഷജിത്ത് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ണൂർ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി. തുടർനടപടികൾക്കായി വടകര എൻ.ഡി.പി.എസ് കോടതിയിൽ എത്തിക്കും.

Post a Comment

0 Comments