ആർ.ഡി.ഒ കോടതിയിൽ ചെസ്റ്റിന്റെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നപ്പോൾ 105 പവൻ സ്വർണവും 147.5 ഗ്രാം വെള്ളിയും 47500 രൂപയും മോഷ്ടിച്ചുവെന്നാണ് കേസ്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്നാണ് പ്രതി പറയുന്നത്.
എന്നാൽ, മുഴുവൻ തൊണ്ടിമുതലും മോഷ്ടിച്ചത് താനല്ല എന്ന നിലപാടിലാണ് ഇയാൾ. സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി നൽകിയ പരാതിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. സബ്കലക്ടർ നടത്തിയ അന്വേഷണഫലം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും അറസ്റ്റ് വൈകി.
0 Comments