ഹരിദ്വാറിൽ നിന്ന് നോയിഡയിലേക്ക് വരികയായിരുന്നു വരന്‍റെ വിവാഹ ഘോഷയാത്രയുടെ വീഡിയോ ആണ് വൈറലായത്. ഘോഷയാത്രയിൽ ഔഡി എ3 കാബ്രിയോലെറ്റ്, എ6, എ4 സെഡാനുകൾ, മഹീന്ദ്ര സ്കോർപിയോകള്‍ ഒരു ജാഗ്വാർ എക്സ്എഫും ഉൾപ്പെടെ വാഹനവ്യൂഹത്തിൽ ഒമ്പതോളം വാഹനങ്ങൾ ഉണ്ടായിരുന്നു. ഈ വാഹനങ്ങളുടെ സൺറൂഫിനും ജനലുകൾക്കും പുറത്ത് ആളുകൾ തൂങ്ങിക്കിടക്കുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ഔഡി എ3 കാബ്രിയോലെറ്റിൽ മേൽക്കൂര താഴ്ത്തി നിൽക്കുകയായിരുന്നു വരൻ. വാഹനങ്ങളിൽ തൂങ്ങിക്കിടന്ന് ആളുകൾ സെൽഫിയെടുക്കുന്നുണ്ടായിരുന്നു. അവരാരും ഹെൽമെറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങളോ കാൽമുട്ട് പാഡ് അല്ലെങ്കിൽ എൽബോ പ്രൊട്ടക്ടർ പോലുള്ള സംരക്ഷണ ഗിയറോ ധരിച്ചിട്ടില്ല. അത്തരം സ്റ്റണ്ടുകൾക്കിടയിൽ ഏതു തരത്തിലും അപകടം സംഭവിക്കാം. വാഹനം നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ബോണറ്റിൽ നിന്ന് താഴേക്ക് വീണാല്‍ വന്‍ദുരന്തത്തിൽ അവസാനിക്കാം.
എന്തായാലും വാഹനവ്യൂഹത്തിന്‍റെ ഈ വീഡിയോ ട്വിറ്ററിൽ ഒരാള്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ പോലീസ് നടപടി എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒമ്പത് വാഹനങ്ങളിൽ നിന്ന് 2.02 ലക്ഷം രൂപ പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. മുസാഫർനഗർ പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും വിവരം പങ്കുവെച്ചു.

0 Comments