മൂന്ന് വർഷമായി സന്ദീപും കുസുമും ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ഇരുവർക്കും ഒരു കുട്ടിയും ഉണ്ട്. ഒരു വർഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥയിൽ വഴിത്തിരിവായത്. അവിടെ വച്ചാണ് ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇരുവരും ഈ ബന്ധം തുടർന്നു.
ഒടുവിൽ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിർത്തു തുടങ്ങി. നിരവധി വഴക്കുകൾക്ക് ശേഷം, ഗ്രാമവാസികൾ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്ത്രീകളോ അവരുടെ വീട്ടുകാരോ ഈ ഇരട്ട വിവാഹത്തെ എതിർത്തുമില്ല.
അതേസമയം, "രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതിൽ നിയമപരമായ പ്രശ്‌നമുണ്ടാകാം, പക്ഷേ ഞാൻ ഇരുവരെയും സ്നേഹിക്കുന്നു, ഇരുവരെയും ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല" എന്ന് വിവാഹത്തിന് ശേഷം സന്ദീപ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
0 Comments