NEWS UPDATE

6/recent/ticker-posts

പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു; പേപ്പട്ടിയുടെ കടിയേറ്റത് രണ്ട് മാസം മുമ്പ്

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിക്കു സമീപം പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു. തേക്കിൻതണ്ട് സ്വദേശി ശങ്കരൻറെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടുമാസം മുൻപ് ഇവരെ പേപ്പട്ടി കടിച്ചിരുന്നു. ഈ വിവരം ഭർത്താവിനെയോ ബന്ധുക്കളെയോ ഓമന അറിയിച്ചില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ച ഓമനയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]


കഴിഞ്ഞ ദിവസം ആശുപത്രിയലെത്തിയപ്പോഴാണ് രണ്ട് മാസം മുമ്പ് നായ കടിച്ച വിവരം ഓമന ഡോക്ടറോട് പറയുന്നത്. തുടർന്ന് പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകി തിരിച്ചയച്ചു. വീട്ടിലെത്തിയതോടെ ഓമനയുടെ ആരോഗ്യവസ്ഥ മോശമായി. തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളേജിലും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.

കോട്ടയം മെഡിക്കൽ കോളേജിൽ വച്ചു  പുലർച്ചയോടെ ഓമന മരിച്ചത്. ഓമനയുടെ മൃതദേഹം അടിമാലി കൂമ്പൻപാറയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെയും ഇവരുമായി ബന്ധപ്പെട്ടവരെയും നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Post a Comment

0 Comments