ഗുജറാത്തിലെ ദൂതാപൂരിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി. മുന്നൂറടി താഴ്ച്ചയുള്ള കിണറ്റിലാണ് കുഞ്ഞ് വീണുപോയത്. ചൊവ്വാഴ്ച വൈകിട്ട് ഒമ്പത് മണിയോടെയാണ് കളിക്കുന്നതിനിടെ കുഞ്ഞ് അപകടത്തിൽപ്പെട്ടത്.[www.malabarflash.com]
നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളം നിറഞ്ഞു നിന്നിരുന്നതിനാൽ കുഞ്ഞിന്റെ മൂക്കിനടുത്തുവരെ വെള്ളം മുങ്ങിയ നിലയിലായിരുന്നു.
തുടർന്ന് രാത്രി ഒമ്പതരയ്ക്ക് പോലീസ് സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിളിക്കുകയായിരുന്നു. പത്ത് മിനിട്ടിനകം തന്നെ സൈന്യത്തിന്റെ രക്ഷാസംഘം സൈനിക ക്യാമ്പിൽ നിന്ന് പുറപ്പെട്ടു. പ്രത്യേകമായി സജ്ജീകരിച്ച കയറും കൊളുത്തും ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെത്തിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. അതീവ ദുഷ്കരമായ രക്ഷാദൗത്വമാണ് വിജയകരമായി സൈന്യം പൂർത്തിയാക്കിയത്.
0 Comments