NEWS UPDATE

6/recent/ticker-posts

രാജ്യത്തെ ആദ്യ സോളോ വിവാഹം നടന്നു; പൂജാരി പിൻമാറി, ചടങ്ങുകൾ ഒറ്റയ്ക്ക് ചെയ്ത് പെൺകുട്ടി

വഡോദര: രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വീട്ടിൽ വെച്ചു തന്നെയാണ് വിവാഹം നടന്നത്. വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്.[www.malabarflash.com]

എന്നാൽ ഇതിനെതിരെ ബിജെപി നേതാവ് രം​ഗത്ത് വന്നതോടെ വീട്ടിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകൾ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിൻമാറി. ഇതോടെ വിവാഹ ചടങ്ങുകളെല്ലാം യുവതി ഒറ്റയ്ക്ക് തന്നെ ചെയ്തു.

വിവാഹത്തിന് ശേഷം പിന്തുണയറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ക്ഷമ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 11 നായിരുന്നു ക്ഷമയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി, കോൺ​ഗ്രസ് നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ കുറച്ചു ദിവസം നേരത്തെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം മുടക്കാന്‍ ശ്രമം നടന്നാലോ എന്ന ഭയന്നാണ് ചടങ്ങുകള്‍ നേരത്തെ തന്നെയാക്കിയത്.

ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാന്‍ കാരണമാവുമെന്നുമായിരുന്നു വഡോദരയിലെ മുന്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് മിലിന്ദ ഡിയോറയും സോളോഗമിക്കെതിരെ രംഗത്ത് വന്നിരുന്നു. ഭ്രാന്തിന്റെ അതിര്‍വരമ്പത്തെത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു മിലിന്ദിന്റെ പ്രതികരണം.

വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് ഹണിമൂണ്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ക്ഷമ. ഗോവയിലേക്കാണ് ഹണിമൂണ്‍ യാത്ര. താന്‍ ബൈ സെക്ഷ്വല്‍ ആണെന്നാണ് ക്ഷമ ബിന്ദു പറയുന്നത്. സോഷ്യോളജിയില്‍ ബുരുദം നേടിയ ക്ഷമ ഒരു സ്വകാര്യ കമ്പനിയില്‍ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്.

Post a Comment

0 Comments