ചങ്ങരംകുള: തകരാറിലായ ഐഫോൺ സർവിസ് സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂർ സ്വദേശി ബിലാലിന്റെ ഐഫോൺ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഫോൺ ഹാങ് ആയതിനെത്തുടർന്ന് സർവിസിന് നൽകാൻ പോകുന്നതിനിടെയാണ് സംഭവം.[www.malabarflash.com]
പോക്കറ്റിൽ കിടന്ന ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിർത്തി പോക്കറ്റിൽനിന്ന് ഫോൺ എടുത്തപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. തുടർന്ന് ഫോൺ എറിയുകയായിരുന്നു. എറിഞ്ഞ് നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ചു.
ഫോൺ എറിഞ്ഞതുകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ബാറ്ററി ഷോർട്ട് ആയതാവാം പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് നിഗമനം. തലനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.
0 Comments