1985 മുതൽ ഉദുമ ഇസ് ലാമിയ എഎൽപി സ്കൂളിൽ പാചക തൊഴിലാളിയായിരുന്നു.കുട്ടികൾ "കഞ്ഞിച്ച "എന്ന് പേര് ചാർത്തിയതോടെ നാട്ടുകാർക്ക് മൊത്തം അദ്ദേഹം കഞ്ഞിച്ചയായി.ചെറുപ്പം മുതൽ തന്നെ അധ്വാന ശാലിയായിരുന്നു മുഹമ്മദ്ക്കുഞ്ഞിച്ച.
ഇസ്ലാമിയ എഎൽപി സ്കൂളിലെ പാചക തൊഴിലാളിയായി ജോലി ചെയ്തപ്പോഴും സ്കൂളിൻ്റെ ഓരോ പ്രവർത്തനത്തോടൊപ്പം അദ്ദേഹം സഞ്ചരിച്ചു. ജോലിയിൽ നിന്ന് വിവരമിച്ച ശേഷവും യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം സ്കൂളിലെ ജൈവ പാർക്കിലെ ചെടികൾക്ക് രാവിലെയും വൈകുന്നേരവും വെള്ളം നനക്കാൻ വടിയും കുത്തി പിടിച്ച് അടുത്ത കാലം വരെ എത്തിയിരുന്നു. ജീവിതാ വസാനകാലത്ത് സ്കൂൾ മുറ്റത്തെ സസ്യജാലങ്ങളെ നനച്ച് ജീവൻ വെപ്പിച്ച ആ പ്രവൃത്തി ഒരു പ്രാർത്ഥന തന്നെയായിരുന്നു.
ഉദുമ ഇസ്ലാമിയ സ്കൂളിലെ കുട്ടികൾ വർഷങ്ങളോളം സ്വാദിഷ്ടമായ കഞ്ഞിയും പയറും വെച്ച് കൊടുത്തിരുന്ന പ്രിയപ്പെട്ട മമ്മദ്‌ച്ചയെ അവിടെ പഠിച്ച കുട്ടികൾക്കെല്ലാം ഭയങ്കര സ്നേഹമായിരുന്നു.അത്രയും കരുതൽ ആയി രുന്നു കുട്ടികൾക്കു അദ്ദേഹം നൽകിയിരുന്നത്.ഭക്ഷണം പാഴാക്കി കളയുന്ന കുട്ടികളെ ശകാരി ക്കുമായിരുന്നു. ജോലി കഴിഞ്ഞാൽ മുറുക്കാൻ വായിലിട്ട് വൈകുന്നേരം ഉദുമയിലേക്കുള്ള സായാഹ്ന സവാരിക്കിടയിൽ ഒരു പാട് സുഹൃത്തുക്കളെ സമ്പാദിച്ചു. സുഹൃത്തുക്കളും കഞ്ഞിച്ച എന്നാണ് വിളിച്ചിരുന്നത്. ബുധനാഴ്ച രാവിലെ അദ്ദേഹ ത്തിന്റെ മരണ വാർത്ത അറി ഞ്ഞത് മുതൽ ഈച്ചിലിങ്കാ ലിലെ വീട്ടിലേക്ക് മയ്യത്ത് കാണാൻ നിരവധി പേർ എത്തിച്ചേർന്നു.

പ്രിയപ്പെട്ട കഞ്ഞിച്ചയുടെ മയ്യത്ത് ഒരു നോക്ക് കാണുന്ന ഉദുമ ഇസ് ലാമിയ എഎൽ പി സ്കൂൾ വിദ്യാർത്ഥികൾ |
ഇസ്ലാമിയ എഎൽപി സ്കൂൾ അസംബ്ലി ചേർന്ന് അനുശോചനം രേഖപ്പെടുത്തിയ ശേഷം കുട്ടികൾ അധ്യാപകരോടൊപ്പം ചെന്ന് മയ്യത്ത് സന്ദർശിച്ചു.
ചിരിച്ച മുഖത്തോടെ തങ്ങൾക്ക് കഞ്ഞി വിളമ്പിത്തന്ന ആ മുഖം അവസാനമായി കണ്ടപ്പോൾ പല കുട്ടികളും സങ്കടം വന്നു കണ്ണീര് തുടച്ചു.
മാനേജർ കെഎ മുഹമ്മദലി, ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ്, പിടിഎ പ്രസിഡൻ്റ് അബ്ദുല്ലക്കുഞ്ഞി ഉദുമ മുൻ പ്രധാനാധ്യാപകൻ ശ്രീധരൻ മാസ്റ്റർ, അധ്യാപകർ എന്നിവർ മയ്യത്ത് സന്ദർശിച്ചു.

0 Comments