NEWS UPDATE

6/recent/ticker-posts

സ്‌കൂൾ യൂണിഫോം അളവെടുപ്പിനിടെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം; തയ്യൽക്കാരൻ പിടിയിൽ

കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ പിടിയിൽ. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്കൂളിലാണ് സംഭവമുണ്ടായത്.[www.malabarflash.com]

വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ആവശ്യമായ തുണി നൽകുന്നതിന് അളവെടുക്കുവാൻ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്ക്കൂൾ പി ടി എ ചുമതലപെടുത്തി. അളവെടുക്കാൻ വന്ന ലൈജു വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്ന് പരാതി ഉയർന്നതോടെയാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ കുട്ടികൾ അധ്യാപകരോടും രക്ഷകർത്താക്കളോടും പരാതി പറഞ്ഞിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ വർഷമായി തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലൈജു ഡാനിയേൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം പാലക്കാട് കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജ‍ഹാന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പാലക്കാട് സൗത്ത് പോലീസ് തമിഴ‍്‍നാട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ ഷാജ‍ഹാനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ ഷാജഹാനെ പാർട്ടിയും പുറത്താക്കി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments