NEWS UPDATE

6/recent/ticker-posts

കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ പുന്നയൂർക്കുളം ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ് പന്തായിൽ രാജൻ മകൻ പ്രജീഷ് (38) ആണ് മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച്ച വൈകിട്ടോടെയാണ് അപകടം. പുറങ്ങ് കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പ്രജീഷ്. പൊന്നാനി പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിനു സമീപത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഉടൻതന്നെ പുത്തൻപള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

0 Comments