NEWS UPDATE

6/recent/ticker-posts

ആഭരണത്തിൽ മത ചിഹ്നം: കുവൈത്തിൽ ജ്വല്ലറി അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: മതചിഹ്നങ്ങൾ മുദ്രണം ചെയ്ത ആഭരണങ്ങൾ വിൽപനയ്ക്കു വച്ചത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ നടത്തിയ സാൽമിയയിലെ ഒരു ജ്വല്ലറി കുവൈത്ത് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി.[www.malabarflash.com]


രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക, ഉപഭോക്താവിന്റെ ഡേറ്റ സൂക്ഷിക്കാതിരിക്കുക, അറബിക് ഭാഷയിലല്ലാത്ത ഇൻവോയ്സ് നൽകുക തുടങ്ങിയ നിയമലംഘനങ്ങളെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.

സ്ഥാപനത്തിൽ ദിവസവുമുള്ള വിൽപ്പനയുടെ കണക്കുകളും സൂക്ഷിച്ചിരുന്നില്ല. ആഭരണങ്ങൾ വിറ്റതിനു ശേഷം ഘട്ടം ഘട്ടമായി പണം സ്വീകരിക്കുകയും ഇതിന് അമിത നിരക്ക് ഈടാക്കുന്നതായും മന്ത്രാലയ ഉദ്യോഗസ്ഥർ കണ്ടെത്തി. നിയമ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments