കുഞ്ഞുങ്ങളുടെ രസകരമായ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുള്ളതാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും കളിയും ചിരിയും കുസൃതിയുമെല്ലാം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുമുണ്ട്. അങ്ങനെയൊരു കുഞ്ഞു ഗായികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.[www.malabarflash.com]
തകർപ്പൻ ഭാവങ്ങളോട് കൂടി തകർത്ത് പാടുന്ന കുഞ്ഞു ഗായികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
പാട്ട് കേട്ടങ്ങ് അലിഞ്ഞുപോയിരിക്കുകയാണ് ആളുകൾ. ജോൺസൺ മാഷിന്റെ സംഗീതത്തിൽ വിരിഞ്ഞ് യേശുദാസിന്റെ സ്വരമധുരത്തിൽ മലയാളികൾ ആസ്വദിച്ച ‘അനുരാഗിണീ.. ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കള്‍’ എന്ന ഗാനമാണ് കുരുന്ന് പാടിയത്.
പക്ഷെ പാടിയത് ഇങ്ങനെയല്ല എന്നുമാത്രം. ‘അനുരാഗിണീ.. ഇതായെൻ കളുരിൽ വിരിഞ്ഞ പൂക്കള്‍’ എന്ന് വാക്കുകൾ അല്പം തെറ്റിയാലും തകർപ്പൻ ഭാവങ്ങളോടെയുള്ള ഈ കുരുന്നിന്റെ ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റാണ്.
വാക്കുകൾ പോലും കൃത്യമായി ഉച്ചരിക്കാനാകാത്ത ഈ കുഞ്ഞു പ്രായത്തിൽ ആരെയും ഞെട്ടിക്കും ആത്മവിശ്വാസത്തിലാണ് കുഞ്ഞു ഗായികയുടെ പാട്ട്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോയിലെ കുരുന്നിന്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല.
താരങ്ങളുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടി ‘ഭാവഗായിക’ യുടെ വിഡിയോ പങ്കുവയ്ക്കുന്നത്. നാളത്തെ താരമാണെന്നും ഗംഭീര ആത്മവിശ്വാസമാണെന്നും ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകി. എന്തുതന്നെയാണെങ്കിലും കുഞ്ഞുഗായികയെ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.
0 Comments