NEWS UPDATE

6/recent/ticker-posts

ഭക്ഷണത്തിന്റെ പേരില്‍ തര്‍ക്കം; യുഎഇയില്‍ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിന് ജയില്‍ശിക്ഷ

ദുബൈ: ദുബൈയില്‍ ഭക്ഷണം പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ബന്ധുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ക്ക് ആറുമാസം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്.[www.malabarflash.com]


ദുബൈയിലെ സത്വ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇരുവര്‍ക്കും ലഭിച്ച ഭക്ഷണത്തിന്റെ അളവിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ആക്രമണത്തിന് ഇരയായ യുവാവാണ് ആദ്യം പ്രതിയെ അവഹേളിച്ചത്. വഴക്ക് രൂക്ഷമായതോടെ പ്രതി യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരും പരസ്പരം അധിക്ഷേപിച്ചതോടെ താന്‍ മുറിക്ക് പുറത്തിറങ്ങിയെന്നും എന്നാല്‍ പ്രതി തന്നെ പിന്തുടര്‍ന്നെത്തി വയറ്റില്‍ കത്തി കൊണ്ട് കുത്തുകയും ഇടിച്ച് നിലത്തേക്ക് ഇടുകയുമായിരുന്നെന്ന് ഇരയായ യുവാവ് വെളിപ്പെടുത്തിയതായി ഔദ്യോഗിക രേഖകളില്‍ പറയുന്നു. ദുബൈ പോലീസില്‍ വിവരം അറിയിച്ചതോടെ ആംബുലന്‍സില്‍ കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു.

യുവാവ് തന്നെ ആക്രമിച്ചതില്‍ പ്രകോപിതനായാണ് കുത്തിയതെന്നനും കൊലപ്പെടുത്താനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു. യുവാവിന്റെ ചികിത്സാ ചെലവുകള്‍ വഹിച്ച പ്രതി തര്‍ക്കം ഒത്തുതീര്‍പ്പാക്കി. എന്നാല്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതിക്ക് യുവാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിക്ക് ആറുമാസം ജയില്‍ ശിക്ഷയ്ക്കും പിന്നീട് നാടുകടത്തലും കോടതി വിധിച്ചു.

Post a Comment

0 Comments