NEWS UPDATE

6/recent/ticker-posts

രാഷ്ട്ര സൗഹൃദം തകർക്കുന്ന ശക്തികൾക്കെതിരെ നടപടി വേണം -മുഹിമ്മാത്ത് പ്രവാസി സംഗമം

പുത്തിഗെ: നിർണായക സമയ ത്തെല്ലാം ഇന്ത്യയുടെ ഒപ്പം നിന്ന സൗഹൃദ രാഷ്ട്രങ്ങളുടെ മുമ്പിൽ രാജ്യത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മുഹിമ്മാത്ത് പ്രവാസി സംഗമം ആവശ്യപ്പെട്ടു.[www.malabarflash.com]


ചില ബി.ജെ.പി. നേതാക്കളുടെ ആവർത്തിക്കപ്പെടുന്ന പ്രവാചക നിന്ദാ പരാമർശങ്ങളും പ്രവർത്തനങ്ങളും ആശങ്ക ഉയർത്തുന്നതാണ്.
വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ നിലനിൽപിനു പോലും ഭീഷണി ഉയർത്തുന്ന ഇത്തരം നീക്കങ്ങൾ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം, യോഗം ആവശ്യപ്പെട്ടു.

അമിത തുക ഈടാക്കി പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികളുടെ നീക്കം പ്രതിഷേധാർഹമാണ്. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. സയ്യിദ് ത്വഹാ ബാഫഖി തങ്ങൾ, സയ്യിദ് കെ.എസ് സിദീഖ് തങ്ങൾ അൽ അഹ്ദൽ മാണിമൂല,സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, മുനീർ ബാഖവി തുരുത്തി, സിദ്ധീഖ് സഖാഫി ഉർമി, സത്താർ കോരിക്കാർ, ഷാഫി കുദിർ, സി.എം.എ ചേരൂർ, കെ.പി മൊയ്‌തീൻ ഹാജി കൊടിയമ്മ, അബ്ദുൽ റസാഖ് സഅദി കൊല്യം, അസീസ് മുന്നൂർ, അബ്ദുൽ സത്താർ ചെമ്പരിക്കെ, യൂസുഫ് മുസ്‌ലിയാർ, പി .വി ഹംസ സഖാഫി, അബൂബക്കർ മൊഗ്രാൽ, അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.അബൂബക്കർ കാമിൽ സഖാഫി സ്വാഗതവും ഇബ്രാഹിം സഖാഫി തുപ്പക്കൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments