കണ്ണൂർ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മാതൃകാപരമായ സേവനങ്ങൾ ചെയ്ത് വരുന്ന കാഞ്ഞങ്ങാട് മുട്ടുംതല ഇബ്രാഹിം ഹാജിയെ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ - 19 ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു.[www.malabarflash.com]
കണ്ണൂർ സാധു മേറി കിംങ്ഡം വാട്ടർ തീം പാർക്കിൽ നടന്ന സോൺ മിഡ് ഇയർ കോൺഫറൻസ് "ആമോദം - 2022" ൽ വെച്ചാണ് കണ്ണൂർ കോർപറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ. മോഹനൻ അവാർഡ് സമ്മാനിച്ചത്. ജെ സി ഐ മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ. ടി. ഭാസ്കർ അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചു.
സോൺ വൈസ് പ്രസിഡന്റ് ഡോക്ടർ നിതാന്ത് ബൽശ്യാം അദ്ധ്യക്ഷനായ ചടങ്ങിൽ സോൺ പ്രസിഡന്റ് ശ്രീ. കെ.ടി. സമീർ വിശിഷ്ടാതിഥിയായി.
മുൻ സോൺ പ്രസിഡന്റ് സജിത് കുമാർ.കെ.വി, നിജിൽ നാരായണൻ, ഡോക്ടർ ഹരി വിശ്വജിത്, ജോബിൻ ബാബു എന്നിവർ പ്രസംഗിച്ചു.
0 Comments