ബിജെഡി സ്ഥാനാര്‍ത്ഥി ഇവിടെ പോള്‍ ചെയ്യപ്പെട്ടതില്‍ 61% വോട്ടും നേടി. 93,790 വോട്ടുകളാണ് അളക മൊഹന്തി ഇവിടെ നേടിയത്. 65,999 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അളകയുടെ വിജയം.147 അംഗ നിയമസഭയില്‍ 113 സീറ്റുകള്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡിക്കുണ്ട്. നേരത്തെ, 2019ന് ശേഷം നടന്ന ബിജേപൂര്‍, ടിര്‍ടോല്‍, പിപിലി ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെഡി സീറ്റ് നിലനിര്‍ത്തുകയും ബലാസോര്‍ സദാര്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
112 അംഗങ്ങളുമായി ഭരണം തുടങ്ങിയ നവീന്‍ പട്‌നായിക്ക് ഒരു സീറ്റ് മെച്ചപ്പെടുത്തിയാണ് ഭരണം തുടരുന്നത്. ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിംഗ് ധാമിയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ചംപാവത്തില്‍ കൈലാഷ് ചന്ദ്ര ഗെട്ടോരിയ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇവിടെ 57,268 വോട്ടുകള്‍ നേടി ധാമി 54,121 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇവിടെ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 3,147 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 409 വോട്ടുകളാണ് ഇവിടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേടിയത്.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖടിമയില്‍ നിന്നും പുഷ്‌കര്‍ സിംഗ് ധാമി കോണ്‍ഗ്രസ് നേതാവിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ധാമിയെ തന്നെ സംസ്ഥാന മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ബിജെപി നേതൃത്വം തീരുമാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് വഴി സഭയിലെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇവിടെ ജയിച്ച് എംഎല്‍എയായ കൈലാഷ് ചന്ദ്ര ഗെട്ടോരിയെ രാജിവെപ്പിക്കുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായയാതോടെ 70,101 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 45836 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12590 വോട്ടും ലഭിച്ചു. 25,016 വോട്ടിന്റെ ചരിത്രഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. 2011 ല്‍ ബെന്നി ബെഹ്നാന്റെ ഭൂരിപക്ഷം 22,406 ആയിരുന്നു.
0 Comments