മക്ക: സൗദി അറേബ്യയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി. ഹജ്ജിന്റെ പുണ്യ കർമങ്ങളിലൊന്നായ അറഫാ ദിനം ജൂലൈ എട്ടിനും ബലിപെരുന്നാൾ ജൂലൈ ഒൻപതിനുമായിരിക്കും. ഇതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായി തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചു.[www.malabarflash.com]
മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്. റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി ദര്‍ശിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ഹിജ്ജ 13 നാണ് ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.
0 Comments