തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ഷംനാദ് മൻസിലിൽ സിദ്ദീഖ്-സജിനാമോൾ ദന്പതികളുടെ ഇളയ മകൾ നൈമ ഫാത്തിമയാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ മരണം.[www.malabarflash.com]
കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനടയിൽ അമ്മ സജിന മോൾ നിസ്കരിക്കാൻ മുറിയിൽ പോയി. തിരികെ വന്നപ്പോൾ ബക്കറ്റിൽ കുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments