ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി വാട്‌സാപ്പ് പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇതുവഴി പുതിയൊരു ഫോണില്‍ നിലവിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ എസ്എംഎസ് വഴി ലഭിക്കുന്ന മറ്റൊരു വെരിഫിക്കേഷന്‍ കോഡ് കൂടിനല്‍കേണ്ടി വരും.[www.malabarflash.com]
ഈ നമ്പര്‍ മറ്റൊരു ഫോണിലെ വാട്‌സാപ്പില്‍ ഉപയോഗിക്കുന്നുണ്ടെന്നും നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ മറ്റൊരു വെരിഫിക്കേഷന്‍ കോഡ് കൂടി സ്ഥിരീകരിക്കണം എന്നുമുള്ള നിര്‍ദേശം വാബീറ്റ ഇന്‍ഫൊ പുറത്തുവിട്ട ഒരു സ്‌ക്രീന്‍ഷോട്ടിലെ പോപ്പ് അപ്പ് മെസേജില്‍ കാണാം. ടൈമര്‍ പൂര്‍ത്തിയായതിന് ശേഷം അധിക സുരക്ഷയ്ക്കായുള്ള കോഡ് അയക്കാം. കോഡ് ലഭിച്ചാല്‍ അത് നിര്‍ദേശിച്ച സ്ഥലത്ത് ടൈപ്പ് ചെയ്തതിന് ശേഷം മുന്നോട്ട് പോവാം എന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാട്‌സാപ്പ് അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെടുന്നതും ഹാക്ക് ചെയ്യപ്പെടുന്നതും നിയന്ത്രിക്കുന്നതിനായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വാട്‌സാപ്പ് മറ്റൊരു ഫോണില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നിലവില്‍ ഒരു ഒടിപി മാത്രമാണ് ലഭിക്കുക. എന്നാല്‍ ആളുകളെ കബളിപ്പിച്ച് ഈ ഒടിപി മറ്റുള്ളവര്‍ കൈക്കലാക്കി അക്കൗണ്ട് ഹാക്ക് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് പുതിയ അപ്‌ഡേറ്റ്.
ഐഓഎസിലും, ആന്‍ഡ്രോയിഡിലുമുള്ള വാട്‌സാപ്പ് ബീറ്റാ പതിപ്പുകളില്‍ ഈ സൗകര്യം അവതരിപ്പിച്ചേക്കും.
0 Comments