NEWS UPDATE

6/recent/ticker-posts

സ്ഥാനാരോഹണചടങ്ങിന് കാരുണ്യ സ്പർശം നൽകി പാലക്കുന്ന് ലയൺസ് ക്ലബ്ബ്

പാലക്കുന്ന്: പാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. കെ.രജീഷ് ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളെ അദ്ദേഹം അതാത് സ്ഥാനങ്ങളിലേക്ക് അവരോധിച്ചു.[www.malabarflash.com]


ബേക്കൽ ഫോർട്ട്‌ ഓക്ക് റസിഡൻസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ അധ്യക്ഷനായി.സ്വന്തമായി ആരംഭിച്ച പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്‌ഘാടനവും ഇതേ വേദിയിൽ നടന്നു. കിടപ്പ് രോഗികളായ അഞ്ചു പേർക്കാണ് ചക്രകസേരകൾ നൽകി.

പി.പി. ചന്ദ്രശേഖരൻ, റഹ്‌ മാൻ പൊയ്യയിൽ, പി. എം. ഗംഗാധരൻ, പട്ടത്താൻ മോഹനൻ, ലയൺസ് ചീഫ് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി കെ. ഗോപി, കോർഡിനേറ്റർ ടൈറ്റസ് തോമസ്, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി എസ്.പി.എം.ശറഫുദ്ധീൻ, റീജിയൻ ചെയർപേഴ്സൺന്മാരായ വി. വേണുഗോപാലൻ, ഡോ.ശശിരേഖ, സോൺ ചെയർപേഴ്സൺന്മാരായ ഫാറൂഖ് കാസ്മി, കെ.രാജേന്ദ്രൻ, സെക്രട്ടറി സതീശൻ പൂർണിമ എന്നിവർ പ്രസംഗിച്ചു. 

പട്ടത്താൻ മോഹനൻ (പ്രസി.), സതീശൻ പൂർണിമ (സെക്ര.),
രാജേഷ് ആരാധന (ട്രഷ.) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. തൃക്കണ്ണാട് മലാംകുന്നിലെ സാക്സോഫോണിസ്റ്റ് അരുൺ കുമാറിനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹത്തിന്റെ കച്ചേരിയും ഉണ്ടായിരുന്നു.

Post a Comment

0 Comments