NEWS UPDATE

6/recent/ticker-posts

ഭാര്യയെ കൊന്നതിന്റെ പ്രതികാരം, പ്രതിയുടെ അമ്മയെ കുത്തിക്കൊന്നു

കൊച്ചി: പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. ആക്രമണത്തില്‍ ഭര്‍ത്താവിനും പരിക്കേറ്റു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനും കുത്തേറ്റിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജയനാണ് ദമ്പതിമാരെ ആക്രമിച്ചത്. പ്രതി പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.[www.malabarflash.com]


ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ജയന്റെ ഭാര്യയെ 2014-ല്‍ മധു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജയന്‍ ദമ്പതിമാരെ വീട്ടില്‍ക്കയറി ആക്രമിച്ചത്. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ധര്‍മന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയന്‍ പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മധു അടുത്തിടെ പരോളിലിറങ്ങി പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ഇയാള്‍ ജയിലിലേക്ക് മടങ്ങിയത്.

Post a Comment

0 Comments