NEWS UPDATE

6/recent/ticker-posts

'കറുപ്പ് കണ്ടാൽ പിണറായിക്ക് പേടിയെങ്കിൽ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതി'; വംശീയാധിക്ഷേപവുമായി പി.കെ ബഷീര്‍

വയനാട്: സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണി എം.എല്‍.എക്കെതിരെ വംശീയാധിക്ഷേപവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എൽ.എ. മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു നിറത്തിന്‍റെ പേരിലുള്ള അധിക്ഷേപം.[www.malabarflash.com]


'കറുപ്പ് കണ്ടാൽ ഇയാൾക്ക്(പിണറായി) പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം.എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. 

ഏറനാട് മണ്ഡലത്തിലെഗ് എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്.

Post a Comment

0 Comments